വീട്ടിൽ ആകർഷകമായ ഒരു അക്വേറിയം പലരുടെയും ഒരു സ്വപ്നമാണ്. അക്വേറിയം ആകർഷകമാകണമെങ്കിൽ അതിൽ മീനുകൾ മാത്രം പോരാ, ഭംഗിയുള്ള ചെടികളും വേണം. പാറക്കല്ലുകളും മരക്കഷണങ്ങളും ഒക്കെ ഭംഗിയായി സെറ്റ് ചെയ്ത് അതിൽ ചെടികളും മീനുകളും ഒക്കെ നന്നായി ജീവിക്കുമ്പോഴാണ് കാഴ്ചയ്ക്ക് സുഖമുള്ള നല്ലൊരു അക്വേറിയം അഥവാ അക്വാസ്കേപ് തയ്യാറാവുന്നത്.
എന്നാൽ മീനുകളെ നന്നായി വളർത്താൻ അറിയാവുന്നവർ പോലും അക്വേറിയത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ്. അതുകൊണ്ടു തന്നെ ചെടികൾ പിടിപ്പിച്ച അക്വേറിയം പലർക്കും ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. അക്വേറിയത്തിൽ വയ്ക്കുന്ന ചെടികൾ പിഴുതു പോകുന്നതും അഴുകിപ്പോകുന്നതും മീനുകൾ ചെടി തിന്നു തീർക്കുന്നതുമൊക്കെയാണ് പലരുടെയും പ്രശ്നങ്ങൾ .
എന്താണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നും അവയുടെ പരിഹാര മാർഗങ്ങൾ എന്തൊക്കെയെന്നുമാണ് ഇവിടെ പരിശോധിക്കുന്നത്.
പ്രശ്നം : ചെടികൾ പറിഞ്ഞു പോകുന്നു
പരിഹാര മാർഗങ്ങൾ:
ആദ്യമായി മനസിലാക്കേണ്ട കാര്യം ടാങ്കിലെ മീനുകൾക്ക് യോജിച്ച ചെടികളും ചെടികൾക്ക് യോജിച്ച മീനുകളും തിരഞ്ഞെടുത്തില്ലെങ്കിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകും എന്നതാണ്. സാധാരണ ചെടികൾ നിറഞ്ഞ ടാങ്കിൽ കോയ് കാർപ്പ്, ഗോൾഡ് ഫിഷ്, അറ പൈമ , അരോണ, ഷാർക്ക്, ടിൻ ഫോയിൽ ബാർബ് തുടങ്ങിയ വലിയ മൽസ്യങ്ങളെ വളർത്താത്തതാണ് നല്ലത്. ഇവയിൽ പലരും ചെടികൾ പറിചെടുക്കുന്ന സ്വഭാവക്കാരാണ്. ഇനി ഈ മീനുകളെ ചെടികൾക്കൊപ്പം വളർത്തിയേ തീരൂ എന്ന് നിർബന്ധമുള്ളവർ അനുബിയാസ് ചെടികൾ പരീക്ഷിക്കാം. എങ്കിലും വലിയ പ്രതീക്ഷ വേണ്ട.
ഇനി ചെറിയ മീനുകൾ മാത്രം വളർത്തിയിട്ടും ചെടികൾ പറിഞ്ഞു പോകുന്നുണ്ടെങ്കിൽ അതിന് കാരണം കണ്ടെത്തണം. പലപ്പോഴും ആവശ്യത്തിന് വെളിച്ചം ടാങ്കിൽ ഉണ്ടാകാത്തതാണ് ഇതിന് ഒരു കാരണമായി തീരുന്നത്. മുറിക്കുള്ളിൽ വെച്ചിരിക്കുന്ന ടാങ്ക് ആണെങ്കിൽ സ്വാഭാവിക വെളിച്ചമോ മുറിയിലെ ബൾബുകളോ മാത്രം പോര . ടാങ്കിനു മാത്രമായി ലൈറ്റ് വെച്ചേ മതിയാകൂ. വിപണിയിൽ കിട്ടുന്ന അക്വേറിയം ലൈറ്റുകളോ വെറുമൊരു സാധാരണ LED ബൾബോ (100 രൂപയടുത്ത് വില വരുന്ന ) ടാങ്കിലേക്ക് മാത്രമായി സെറ്റ് ചെയ്യുകയാണെങ്കിൽ ഈ പ്രശ്നം പരിഹരിക്കാം.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം : നിങ്ങൾ അക്വേറിയം ടാങ്കിൽ വളർത്തുന്ന ചെടികൾ യഥാർത്ഥത്തിൽ ജലസസ്യങ്ങൾ തന്നെ ആണോ എന്ന് . കരയിൽ മാത്രം വളരുന്ന ചില ചെടികൾ ചിലർ അക്വേറിയം ചെടികൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാറുണ്ട്. Mesopy പോലുള്ള വിശ്വസിക്കാവുന്ന വെബ് സൈറ്റുകളിൽ നിന്നും ചെടികൾ വാങ്ങുക എന്നതാണ് ഈ പ്രശ്നം പരിഹരിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗം.
മെസോപിയിൽ നിന്ന് ചെടികൾ വാങ്ങാൻ www.mesopy.com എന്ന സൈറ്റിൽ കടക്കുകയോ താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.
http://mesopy.com
നിങ്ങൾ അക്വേറിയം ചെടികൾ വളർത്തി വലിയ പരിചയമില്ലാത്ത തുടക്കക്കാരൻ ആണെങ്കിൽ ചില ചെടികൾ നിങ്ങളുടെ ടാങ്കിൽ നന്നായി വളർന്നെന്ന് വരില്ല. ഇതിന് ഒരു പരിഹാരമുണ്ട്. തുടക്കക്കാർക്ക് പറ്റിയ ചെടികൾ മാത്രം ഉൾപ്പെടുത്തിയ Beginers Combo സെറ്റ് ഇപ്പോൾ മെസോപിയിൽ ലഭ്യമാണ്. വെറും 500 രൂപയ്ക്ക് നൂറോളം ചെടികൾ അടങ്ങിയ സെറ്റ് ഇപ്പോൾ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് വാങ്ങാവുന്നതാണ്.
സന്തോഷമുള്ള ഒരു കാര്യവും കൂടി ഇപ്പോൾ ഈ ഓഫറിൽ ഉണ്ട്. ഈ Combo സെറ്റ് വാങ്ങുന്നവർ കൊറിയർ ചാർജ് നൽകേണ്ടതില്ല. ഓഫർ തീരും മുൻപ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ചെടികൾ വാങ്ങുക.
-
Sale!
Out of stock
Add to WishlistRemoveAdd to Wishlist -
Sale!
Out of stock
Add to WishlistRemoveAdd to Wishlist -
Sale!
Out of stock
Add to WishlistRemoveAdd to Wishlist